ഐഡിബിഐ ബാങ്ക് എന്‍ആര്‍ഒ അക്കൗണ്ടുകള്‍

കറന്റ്, സേവിങ്സ്, ടേം ഡെപ്പൊസിറ്റുകള്‍, റെക്കറിങ് ഡെപ്പൊസിറ്റുകള്‍ എന്നിവ ആരംഭിക്കാം. പ്രവാസികള്‍ക്ക് വാടക, ഓഹരികളുടെ ഡിവിഡന്റ്, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയില്‍ ലഭിക്കുന്ന തുക ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പാരമ്പര്യമായി ലഭിച്ചതോ അവര്‍ വാങ്ങിയതോ ആയ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വിറ്റുകിട്ടുന്ന പണവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇന്ത്യയിലെ സ്ഥിരതാമസക്കാരില്‍ നിന്നു പ്രവാസികള്‍ക്ക് രൂപയില്‍ ലഭിച്ച സമ്മാനങ്ങളും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. എന്‍ആര്‍ഒ അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശവരുമാനം ഇന്ത്യയിലെ ആദായനികുതിനിയമമനുസരിച്ച് നികുതിവിധേയമാണ്. എന്നാല്‍ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ (ഡിടിഎഎ) അനുസരിച്ച് നികുതിബാധ്യത കുറയ്ക്കാന്‍ സാധിക്കും.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്തു ലക്ഷം യുഎസ് ഡോളര്‍ വരെ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്ന് എന്‍ആര്‍ഒ അക്കൗണ്ടിലേക്കു മാറ്റാനും സാധിക്കും.

 എന്‍ആര്‍ഒ റുപ്പി സേവിങ്സ് അക്കൗണ്ടിന്റെ പ്രത്യേകതകള്‍ :-
∙ നിക്ഷേപത്തിനു പ്രതിവര്‍ഷം നാലു ശതമാനം പലിശ
∙ ഇന്ത്യയില്‍ സ്ഥിരതാമസമായ വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാം.
∙ ഇന്ത്യയില്‍ ഉപയോഗിക്കാവുന്ന ഡെബിറ്റ് കം എടിഎം കാര്‍ഡ് ലഭിക്കും.
∙ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം
∙ നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ കുടുംബാംഗത്തിന് അക്കൗണ്ട് കൈകാര്യം ചെയ്യാനുള്ള സൗകര്യം.

എന്‍ആര്‍ഒ സ്ഥിരനിക്ഷേപം
∙ നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ
∙ 15 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപകാലയളവ്
∙ പലിശ പ്രതിമാസമോ മൂന്നു മാസം കൂടുമ്പോഴോ നിക്ഷേപ കാലയളവ് അവസാനിക്കുന്നതു വരെ സഞ്ചിതമായോ ലഭിക്കുന്ന സംവിധാനം.
∙ കാലാവധിയെത്തുന്നതിനു മുന്‍പു സ്ഥിരനിക്ഷേപം പിന്‍വലിച്ചാല്‍ പിഴ ഈടാക്കില്ല.
∙ കാലാവധിയെത്തുന്നതിനു മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ലഭിക്കുന്ന പലിശനിരക്ക് നിക്ഷേപം തുടങ്ങിയപ്പോള്‍ തീരുമാനിക്കപ്പെട്ട പലിശനിരക്ക് അല്ലെങ്കില്‍ നിക്ഷേപം ബാങ്കില്‍ നിലനിന്ന കാലത്തിനു ബാധകമായ പലിശനിരക്ക് എന്നിവയില്‍ കുറവുള്ളതായിരിക്കും.
∙ നിക്ഷേപത്തില്‍ നിന്ന് വായ്പാ സൗകര്യം.
∙ കാലാവധിയെത്തിയാല്‍ സ്ഥിരനിക്ഷേപം തനിയേ പുതുക്കാനുള്ള നിര്‍ദേശം നല്‍കാനുള്ള സംവിധാനം.

എന്‍ആര്‍ഒ റെക്കറിങ് നിക്ഷേപം
∙ ആകര്‍ഷകമായ പലിശനിരക്കുകള്‍
∙ ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലാവധി.
∙ പ്രതിമാസം നൂറു രൂപ മുതല്‍ ഒരു കോടി രൂപ വരെ നിക്ഷേപിക്കാനുള്ള സൗകര്യം.
∙ കാലാവധിയെത്തുന്നതിനു മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പിഴ ഈടാക്കില്ല.
∙ കാലാവധിയെത്തുന്നതിനു മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ലഭിക്കുന്ന പലിശനിരക്ക് നിക്ഷേപം തുടങ്ങിയപ്പോള്‍ സമ്മതിച്ച പലിശനിരക്ക് അല്ലെങ്കില്‍ നിക്ഷേപം ബാങ്കില്‍ നിലനിന്ന കാലത്തിനു ബാധകമായ പലിശനിരക്ക് എന്നിവയില്‍ കുറവുള്ളതായിരിക്കും.