ഐഡിബിഐ ബാങ്ക് എന്‍ആര്‍ഇ അക്കൗണ്ട്

കറന്റ്/സേവിങ്സ്/ടേം ഡെപ്പൊസിറ്റ്/റെക്കറിങ് ഡെപ്പൊസിറ്റ് തുടങ്ങിയ അക്കൗണ്ടുകള്‍ ആരംഭിക്കാം. പ്രവാസികള്‍ക്ക് രൂപയില്‍ നിക്ഷേപം സൂക്ഷിക്കാനാവും. നിക്ഷേപത്തിലെ ബാലന്‍സ് തുക മുഴുവനും വിദേശ കറന്‍സിയാക്കി മാറ്റാനുള്ള സൗകര്യം-(എക്സ്ചേഞ്ച് നിരക്കുകള്‍ ബാധകം). ‌ .

എന്‍ആര്‍ഇ അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്നുള്ള പലിശവരുമാനം
ആദായനികുതിവിമുക്തമാണ്.

ഈ അക്കൗണ്ട് ആരംഭിക്കാനുള്ള മാര്‍ഗങ്ങള്‍ പലതാണ്.

∙ വിദേശ കറന്‍സിയില്‍ വിദേശത്തുനിന്നു പണമടച്ച് അക്കൗണ്ട് ആരംഭിക്കാം (എക്സ്ചേഞ്ച് നിരക്കുകള്‍ ബാധകം).
∙ നിലവിലുള്ള എന്‍ആര്‍ഐ/എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളിലെ തുക ട്രാന്‍സ്ഫര്‍ ചെയ്യാം.
∙ പ്രവാസി ഇന്ത്യയില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന വിദേശ കറന്‍സി ഉപയോഗിച്ചും അക്കൗണ്ട് തുടങ്ങാം.
∙ എന്‍ആര്‍ഇ സേവിങ്സ് അക്കൗണ്ടിന് പ്രതിവര്‍ഷം നാലു ശതമാനം പലിശ ലഭിക്കും.
∙ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും.
∙ രാജ്യാന്തര ഡെബിറ്റ് കം എടിഎം കാര്‍ഡ് ലഭിക്കും.
∙ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം.
∙ പ്രവാസിക്കു വേണ്ടി നാട്ടിലെ കുടുബാംഗത്തിന് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും.

എന്‍ആര്‍ഇ ഫിക്സഡ് ഡെപ്പൊസിറ്റ്

∙ കുറഞ്ഞത് 10000 രൂപ നിക്ഷേപിക്കാം.
∙ ആകര്‍ഷകമായ പലിശനിരക്കുകള്‍.
∙ ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ നിക്ഷേപ കാലാവധി.
∙ പ്രതിമാസമോ മൂന്നു മാസം കൂടുമ്പോഴോ നിക്ഷേപ കാലാവധി അവസാനിക്കുന്നതു വരെ സഞ്ചിതമായ രീതിയിലോ പലിശ ലഭിക്കും.
∙ കാലാവധി തികയും മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പിഴ ഈടാക്കില്ല. ഒരു വര്‍ഷം തികയും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പലിശ ലഭിക്കില്ല.
∙ കാലാവധിയെത്തുന്നതിനു മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ലഭിക്കുന്ന പലിശ നിരക്ക് നിക്ഷേപം ആരംഭിച്ചപ്പോള്‍ സമ്മതിച്ച പലിശ നിരക്ക്, അല്ലെങ്കില്‍ നിക്ഷേപം ബാങ്കില്‍ നിലനിന്ന കാലത്തിനു ബാധകമായ പലിശനിരക്ക് ഇവയില്‍ കുറവുള്ളതായിരിക്കും.
∙ നിക്ഷേപത്തില്‍ നിന്നു വായ്പാ സൗകര്യം.
∙ നിക്ഷേപം കാലാവധിയെത്തിയാല്‍ തനിയേ പുതുക്കാനായി നിര്‍ദേശം നല്‍കാനുള്ള സംവിധാനം.

എന്‍ആര്‍ഇ റെക്കറിങ് ഡെപ്പൊസിറ്റ്
നിങ്ങളുടെ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം നിക്ഷേപം നടത്താന്‍ എന്‍ആര്‍ഇ റെക്കറിങ് ഡെപ്പൊസിറ്റ് സംവിധാനം ഉപയോഗിക്കാം
.
∙ ആകര്‍ഷകമായ പലിശനിരക്കുകള്‍.
∙ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ നീളുന്ന നിക്ഷേപകാലയളവ്.
∙ പ്രതിമാസം ആയിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
∙ കാലാവധി തികയും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പിഴ ഈടാക്കില്ല. ഒരു വര്‍ഷം തികയും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പലിശ ലഭിക്കില്ല.
∙ കാലാവധി തികയും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ലഭിക്കുന്ന പലിശനിരക്ക് നിരക്ക് നിക്ഷേപം ആരംഭിച്ചപ്പോള്‍ സമ്മതിച്ച പലിശ നിരക്ക്, അല്ലെങ്കില്‍ നിക്ഷേപം ബാങ്കില്‍ നിലനിന്ന കാലത്തിനു ബാധകമായ പലിശനിരക്ക് ഇവയില്‍ കുറവുള്ളതായിരിക്കും.